തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പ്രിയങ്ക; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാര്‍

ലക്‌നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതു സംബന്ധിച്ച് ഇതു വരെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് അവര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച മായാവതിക്കും പ്രിയങ്ക മറുപടി നല്‍കി. കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ല. നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ട്. കബളിപ്പിക്കുന്നവരാകാം അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

web desk 1:
whatsapp
line