ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ വികാരാതീതമായ കുറിപ്പ് ട്വീറ്റ് ചെയ്ത് സഹോദരി പ്രിയങ്ക ഗാന്ധി. അമേത്തി അച്ഛന്റെ കര്‍മ്മഭൂമിയാണെന്നും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പവിത്ര ഭൂമിയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ചില ബന്ധങ്ങള്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
ഇന്നലെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുടുംബം മുഴുവനും ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ (രാജീവ് ഗാന്ധിയുടെ) കര്‍മ്മഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇത് പവിത്ര ഭൂമിയും- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് രാഹുല്‍ അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ സ്വീകരിക്കാന്‍ അമേത്തിയില്‍ എത്തിച്ചേര്‍ന്നിരുന്നത്. 15 വര്‍ഷമായി അമേത്തിയെ പ്രതിനിധീകരിച്ചാണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയിരുന്നത്. ഇത്തവണ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്റെ എതിരാളി. 2014 ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന് രാഹുല്‍ സ്മൃതിയെ തോല്‍പ്പിച്ചിരുന്നു. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.
- 6 years ago
web desk 1