ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സമയക്രമമാണ് വാഹനാപകടങ്ങള്‍ക്ക് പ്രധാനകാരണം. സ്വകാര്യബസ്സുകള്‍ക്ക് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചുനല്‍കുന്നത് ഓരോ സ്‌റ്റോപ്പിനിടയിലും കുറഞ്ഞ സമയമാണ്. പിന്നില്‍ വരുന്ന ബസ് കാരണം സ്വകാര്യബസ് പരമാവധി വേഗതയെടുത്ത് സമയം പാലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. വേഗപ്പൂട്ട് ഉണ്ടെങ്കിലും വേഗത പാലിക്കാറില്ല. ഓരോ സ്‌റ്റോപ്പിലും സ്വകാര്യബസ്സുടമകളുടെ പ്രതിനിധികള്‍ നിന്നാണ് ബസ്സുകളെ വേഗത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത്. മിനിറ്റുകളുടെ സമ്മര്‍ദത്താല്‍ ഡ്രൈവര്‍മാര്‍ വേഗതകൂട്ടുന്നു. കളക്ഷന്‍ കുറയുമെന്ന ഭയവും ഉടമകളുടെ സമ്മര്‍ദവും അമിതവേഗതക്ക് കാരണമ ാണ്.
ഇന്ന് ്‌രാവിലെ ഷൊര്‍ണൂരില്‍ രണ്ട് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയത് അമിതവേഗതയാണ്. അമിതവേഗത ഉണ്ടാക്കുന്ന സമയക്രമം കുറച്ചുനല്‍കേണ്ട ഉദ്യോഗസ്ഥര്‍തന്നെയാണ് അമിതവേഗതക്കെതിരെ നട
പടിയെടുക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരം.