തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. കെ സ്വിഫ്റ്റിന് വേണ്ടി പ്രൈവറ്റ് ബസ് പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുകയാണെന്ന് ബസ് ഉടമകള്‍ ആരോപിച്ചു. കെ.എസ്.ആര്.ടി.സിയുടെ അതേ കണ്സെഷന് തന്നെ സ്വകാര്യ ബസിന് വേണമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെച്ചു. സ്വകാര്യ ബസ് വ്യവസായം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു. ഈ മാസം 24ന് ആണ് സമരം.