കൊച്ചി: നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം നടത്തുന്നത്. ബസ് ഓണേഴ്‌സ് അസോസിയേഷന്റെ സംയുക്ത സമതി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെ നിരക്ക് വര്‍ധനവ് അംഗീകരിക്കാനാകില്ല. മിനിമം ചാര്‍ജ് 14 രൂപയാക്കിയാലും ബസുകള്‍ നഷ്ടത്തിലാണ്. മിനിമം ചാര്‍ജ്ജ് 10രൂപയാക്കാതെ വിട്ടുവീഴ്ച്ചക്കില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബസ് ഉടമകളുമായി ചര്‍ച്ചക്ക് തയ്യാറാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.