ഓരോ മാസവും നാല് ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ മുതല്‍ ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളുടെ തീരുമാനം.
നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ഈ ‘കൊള്ള’ തുടരാനാണ് സ്വകാര്യ മേഖലാ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. നാല് ഇടപാടുകള്‍ കഴിഞ്ഞാല്‍ 1000 രൂപക്ക് 5 രൂപ വീതമോ, 150 രൂപയോ (ഏതാണോ കുറവ് അത്) ആയിരിക്കും ഈടാക്കുക. എ.ടി.എം ഉപയോഗം ഇടപാടുകളുടെ പരിധിയില്‍ വരുമോ എന്ന കാര്യം വ്യക്തമല്ല.
ഇനി മുതല്‍ അഞ്ചാം ഇടപാടുകള്‍ മുതല്‍ പിഴ ഈടാക്കുന്നത് തുടരുമെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും ഇത് ബാധകമാവുകയെന്നും അധിക സാലറി അക്കൗണ്ടുകാര്‍ക്കും പ്രിവിലിജ്ഡ് കസ്റ്റമേഴ്‌സിനും ഇളവുണ്ടാകുമെന്നും സൂചനയുണ്ട്.