X
    Categories: MoreViews

ഫേസ്ബുക്കിലെ ഇംഗ്ലീഷ് പോസ്റ്റ്; പൃഥ്വിരാജ് പറയുന്നത്

നടന്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളുന്നത് കാലങ്ങളായുള്ള ഒരു കലാപരിപാടിയാണ്. ഫേസ്ബുക്കിലെ പോസ്റ്റാണെങ്കിലും അതിന് താഴെ മലയാളത്തില്‍ ട്രോളുകള്‍ പതിവാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷിനെക്കുറിച്ചും തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ചും പൃഥ്വിരാജ് മനസ്സുതുറക്കുന്നത്.

ഫേസ്ബുക്കില്‍ മലയാളം എഴുതാത്തത് മലയാളം ടൈപ്പിങ്ങ് എളുപ്പമല്ലാത്തത് കൊണ്ടാണെന്ന് താരം പറയുന്നു. തന്റെ ഇംഗ്ലീഷ് അത്ര തന്നെ പോരെന്നാണ് തന്റെ വിശ്വാസമെന്നും ഇംഗ്ലീഷ് ട്രോളുകള്‍ക്ക് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു. മനസ്സില്‍ തോന്നുന്നത് സത്യസന്ധമായാണ് ഫേസ്ബുക്കില്‍ എഴുതാറുള്ളത്. ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. അല്‍പ്പം ദേഷ്യക്കാരനായ താന്‍ ഒരു ഇമേജ് കോണ്‍ഷ്യസായ വ്യക്തി അല്ല. മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് പ്രകടിപ്പിക്കാറുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു. സംവിധായകന്‍ എന്ന വേഷം പ്രത്യേകമായി തോന്നിയിട്ടില്ല. സിനിമ ഒരു ടീം വര്‍ക്കാണെന്നും താരം വ്യക്തമാക്കുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലുള്‍പ്പെടെ പൃഥ്വിരാജ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ടതിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവന്ന നടിക്ക് താരം അഭിനന്ദനങ്ങളറിയിച്ചിരുന്നു.

chandrika: