X

പ്രതികളെ പുറത്തുവിടല്‍; കെ.കെ രമ, രമേഷ് ചെന്നിത്തല-പ്രതികരണം

കോഴിക്കോട്: ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ പുറത്തിറക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. പ്രതികളെ പുറത്തിറക്കുന്നതിലൂടെ നീചമായ കൊലക്കുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറഞ്ഞു. പുറത്തിറക്കാന്‍ തീരുമാനിച്ച പട്ടികയില്‍ ടി.പി കേസിലെ 11പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതിയും ഉള്‍പ്പെടുന്നുണ്ട്.

സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ അംഗീകരിക്കാത്ത തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം അനുവദിക്കാനാകില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. ഇത് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പ്രതികളെ പുറത്തുവിടുന്നത് കെ.കെ രമയുടെ ജീവനുനേരെ ഭീഷണിയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ രേഖ വഴിയാണ് പ്രതികളെ പുറത്തുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം പുറത്തറിയുന്നത്. 1800തടവുകാരെ പുറത്തുവിടാനുള്ളതായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അതില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും, ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

chandrika: