വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന് ജയില്‍ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍.
പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്‍ രക്ഷപെട്ടത്. ഗോവിന്ദരാജനായയുള്ള അന്വേഷണം വിയ്യൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.