X

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച നായകനാണ് നിങ്ങള്‍; ധോനിക്ക് പ്രധാനമന്ത്രിയുടെ കത്ത്

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. പ്രധാനമന്ത്രിയുടെ കത്ത് ധോനി തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.

വിരമിക്കല്‍ അറിയിച്ചുകൊണ്ടുള്ള ധോനിയുടെ വീഡിയോ കണ്ട് 130 കോടി വരുന്ന ഇന്ത്യക്കാര്‍ നിരാശരായെന്ന് മോദി കത്തില്‍ കുറിച്ചു. ധോനിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്തിനായി ചെയ്ത നല്ല കാര്യങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

കരിയറിലെ നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ഓര്‍ക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോനിയെന്നും വെറുമൊരു കായികതാരം മാത്രമായി താങ്കളെ കാണുന്നത് നീതികേടാകുമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളൊണെന്നും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം കുറിച്ചു.

Test User: