കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഏപ്രില്‍ 28 നാണ് തെരഞ്ഞെടുപ്പ്. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവര്‍ണര്‍ അംഗീകരിച്ചു.
അതേസമയം കാനഡയെ യുഎസിനോട് യോജിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തോടും കാനഡക്കെതിരായ തീരുവ വര്‍ധനകളും കാര്‍ണി വോട്ടുകളാക്കിയേക്കും. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടാനാണ് കാര്‍ണിയുടെ നീക്കം.
ഡോണള്‍ഡ് ട്രംപിന്റെ അന്യായമായ വ്യാപാര നടപടികളും കാനഡയുടെ പരമാധികാരത്തിനെതിരായ ഭീഷണികളും കാരണം ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.