X
    Categories: CultureMoreViews

മോദിയെ താഴെയിറക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ ഫോര്‍മുലയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ബി.ജെ.പി വിരുദ്ധരായ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള നേതാക്കളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും.

ബി.ജെ.പി വിരുദ്ധരായ മമതാ ബാനര്‍ജിയേയോ മായാവതിയേയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയേയോ ബി.എസ്.പി നേതാവ് മായാവതിയേയോ പിന്തുണക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശിലും ബീഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും നേടുകയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി ബീഹാറിലും ഉത്തര്‍പ്രദേശിലും സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: