അഭിസംബോധനയില്‍ പുലിവാലുപിടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് അസം മുഖ്യമന്ത്രിക്ക് ഈ നാക്കുപിഴ പറ്റിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രആഭ്യന്തരമന്ത്രി എന്നുമാണ് അസം മുഖ്യമന്ത്രി അഭിസംബോധന ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികളും ട്രോള്‍ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നാക്കുപിഴ പറ്റിയതാണ് എന്നാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ വാദം.