X

ആത്മീയത പറഞ്ഞ് അടുത്തു, നഗ്‌നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; മുന്‍ വൈദികന്‍ അറസ്റ്റില്‍

കൊച്ചി സ്വദേശിനിയെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍.
കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസ് (43) ആണ് അറസ്റ്റിലായത്. നഗ്‌ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

മാര്‍ത്തോമാ സഭാംഗമായ പ്രതി സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു. 2021-മുതല്‍ സസ്‌പെന്‍ഷനിലാണ് ഇയാള്‍. ആത്മീയ കാര്യങ്ങള്‍ പറഞ്ഞാണ് യുവതിയുമായി പ്രതി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവര്‍ അറിയാതെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

 

 

webdesk14: