ഇന്നു മുതല്‍ അടിമുടി വില വര്‍ധന; വെള്ളക്കരവും ഭൂനികുതിയും കൂടും; നിരക്ക് വര്‍ധിക്കുന്നവ ഇവയെല്ലാം

ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതോടെ വീടിന് പുറത്തിറങ്ങുന്നതുപോലും ചെലവേറിയതാകും. പിന്നാലെ വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വരുന്നതോടെ ദുരിതജീവിതം പൂര്‍ണമാകും.