X

വിലക്കയറ്റം: ഒരു കുടുംബത്തിന് 3500 മുതല്‍ 4000 രൂപ വരെ ബാധ്യത ഉണ്ടായെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇത്രയും പരിതാപകരമായ ബജറ്റ് ഇതുവരെ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ മേഖലയെയും ബജറ്റില്‍ കടന്നാക്രമിച്ചിരിക്കുകയാണെന്നും ദിശാബോധമില്ലാത്ത ബജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഒരു സാധാരണ വീട്ടിലുണ്ടായിരുന്ന ചെലവിനെ ഈ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം കാരണം 3500 മുതല്‍ 4000 രൂപ വരെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ധന വില കൂട്ടുമ്പോള്‍ ഓര്‍ഗാനിക് ആയിട്ടും കൃത്രിമമായിട്ടും വിലക്കയറ്റം ഉണ്ടാകുമെന്നും ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യത്തിന്റെ നികുതി കൂട്ടിയാല്‍ ഉപയോഗം കുറയുമെന്ന് പറയുന്നത് തെറ്റാണ്. ഇതുവരെ സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടില്ല. മദ്യ നികുതി കൂടിയാല്‍ മദ്യപാനി വീട്ടില്‍ കൊടുക്കുന്ന പണത്തില്‍ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദേഹം കുറ്റപ്പെടുത്തി. ഇതൊന്നും സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയിട്ടും നികുതി കൂടിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

webdesk13: