കോഴിക്കോട്: രൂക്ഷമായ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് നടത്തുന്ന പ്രതിഷേധ സംഗമങ്ങള്‍ ഇന്ന്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലാണ് സായാഹ്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമാതീതമായ വിലക്കയറ്റമാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കള്‍ക്കും നിര്‍മാണ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു വിലക്കയറ്റത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് പുറംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലും മുസ്‌ലിംലീഗ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.