കൊച്ചി: പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടേയും ഗ്യാസിന്റെയും വിലക്കയറ്റം മൂലം ഹോട്ടലുകള്‍ പ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. ഉള്ളി, സവാള അടക്കമുള്ള പച്ചക്കറികള്‍ക്ക് വിലകൂടികൊണ്ടിരിക്കുകയാണ്. സീസണ്‍ ആരംഭിച്ചാല്‍ പതിവുപോലെ ഇനിയും വിലകൂടിയേക്കാം.
അതിനുപുറമെയാണ് എല്ലാമാസവും വര്‍ധിപ്പിക്കുന്ന ഗ്യാസ് വില. നവംബര്‍ ഒന്നുമുതല്‍ 102 രൂപയാണ് ഗ്യാസിന് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞമാസം 209 രൂപ വില വര്‍ധിപ്പിച്ചിരുന്നു. വിലക്കയറ്റം ഈ തോതില്‍ തുടര്‍ന്നാല്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണവില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ല. ആയതിനാല്‍ പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ സര്‍ക്കാര്‍ വിപണിയില്‍ അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണപൊതുവാളും ആവശ്യപ്പെട്ടു.