X

2397 പേര്‍ക്കു കൂടി കോവിഡ്; സംസ്ഥാനത്ത് സമ്പര്‍ക്കം തൊണ്ണൂറു ശതമാനമായി; 2225 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സമ്പര്‍ക്ക എണ്ണം രോഗവ്യാപനത്തിന്റെ തൊണ്ണൂറു ശതമാനമായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2225 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്. മലപ്പുറം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇരുനൂറിലേറെ രോഗികളാണുള്ളത്.

 

chandrika: