മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനാവത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി ബിരേണ്‍ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
അതേസമയം നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി ഭരണത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക.
രാഷ്ട്രപതി ഭരണം ആരംഭിച്ചാല്‍ രണ്ടുമാസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. 60 അംഗ നിയമസഭയിലെ 37 ബിജെപി എംഎല്‍എമാരില്‍ 17 എംഎല്‍എമാര്‍ ബിരേണ്‍ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എന്‍പിപിയിലെ ആറ് എംഎല്‍എമാരും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ബിരേണ്‍ സിങിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.