പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള കരുനീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന കമ്മിറ്റി അടുത്തയാഴ്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും എന്‍.സി.പി നേതാവ് പ്രഫൂല്‍ പട്ടേലിനേയും സന്ദര്‍ശിച്ച ശേഷമായിരിക്കും സോണിയയെ കാണുക.
ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു നേരത്തെ പാര്‍ട്ടിയുടെ നിലപാടുകള്‍ മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച ചെയ്തിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുകയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നേരത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് ബി.ജെ.പി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു, അരുണ്‍ ജയ്റ്റലി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ കമ്മീഷന്‍ പുറപ്പെടുവിപ്പിച്ച നോട്ടീസില്‍