തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നിയമസഭയില്‍ നടക്കും. നിയമസഭാ മന്ദിരത്തിലെ മൂന്നാം നിലയിലുള്ള 740-ാം നമ്പര്‍ മുറിയിലാണ് വോട്ടര്‍മാരായ ജനപ്രതിനിധികള്‍ക്കുള്ള ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം, പോള്‍ ചെയ്തതും സീല്‍ ചെയ്തതുമായ ബാലറ്റ് പെട്ടികളും മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികളും വിമാനമാര്‍ഗം രാജ്യസഭാ സെക്രട്ടേറിയറ്റിലെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് തിരികെ കൊണ്ടുപോകും. കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എം.എല്‍.എയും കേരളത്തില്‍ വോട്ട് ചെയ്യും.
ചികിത്സക്കായി പാലക്കാട്ടെത്തിയ ബി.ജെ.പി എം.എല്‍.എയാണ് കേരളത്തില്‍ വോട്ട് ചെയ്യുന്നത്. ഇതിനായി അദ്ദേഹം നേരത്തെ അനുമതി തേടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അനുരാധാ താക്കൂറാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക.