X
    Categories: indiaNews

രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണക്കുമെന്ന് എ.എ .പി.ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയ ഉപദേശക കമ്മിറ്റി9പി.എ.സി) യോഗത്തിലാണ് സിന്‍ഹയെ പിന്തുണക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് എ.എ.പിയുടെ രാജ്യസഭാംഗമായ സഞ്ജയ് സിങ് പറഞ്ഞു. എന്‍. ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ യശ്വന്ത് സിന്‍ഹയെ പിന്തുണക്കാനാണ് തങ്ങളുടെ തീരുമാനം – സഞ്ജയ് സിങ് വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും തിരഞ്ഞെുക്കപ്പെട്ട അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങുന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി വോട്ടു രേഖപ്പെടുത്തുക. ജനസംഖ്യാടിസ്ഥാനത്തിലുള്ള വോട്ടുമൂല്യം കണക്കാക്കിയാണ് ജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

നിലവിലെ സാഹചര്യത്തില്‍ വോട്ടുമൂല്യം എന്‍.ഡി.എക്ക് അനുകൂലമാണ്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിലപാടുകളെ പ്രതിരോധിക്കാനുള്ള യോജിപ്പിന്റെ അവസരം എന്ന നിലയിലാണ് പ്രതിപക്ഷം ഇതിനെ നോക്കിക്കാണുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള രാജ്യത്തെ ഏക കക്ഷിയാണ് എ.എ.പി(ഡല്‍ഹിയും പഞ്ചാബും). 10 എം.പിമാരും പഞ്ചാബില്‍ 92ഉം ഡല്‍ഹിയില്‍ 62ഉം ഗോവയില്‍ രണ്ടും അടക്കം 156 എം.എല്‍.എമാരുമാണ് എ.എ.പിക്ക് ആകെയുള്ളത്.

Chandrika Web: