X

എ.എ.പിക്ക് തിരിച്ചടി: 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ന്യൂഡല്‍ഹി: 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്.

20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് എം.എല്‍.എമാരുടെ എണ്ണം 46 ആയി.

ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എംഎല്‍എമാരേയും അയോഗ്യരാക്കിയത്.2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 70അംഗ നിയമസഭയില്‍ 4 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.

chandrika: