തമിഴ്‌നാട് ഗവര്‍ണറെ ആര്‍.എന്‍ രവിയെ പുറത്താക്കാന്‍ രാഷ്ട്രപതി തയാറാകണമെന്ന് കോണ്‍ഗ്രസ്. സെന്തില്‍ ബാലാജിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്തത് സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെയാണ് ആവശ്യം. കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയാണ് തമിഴ്‌നാട് ഗവര്‍ണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.
ഒരു അഭിഭാഷകന്റേയും ഉപദേശമില്ലാതെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ സെന്തില്‍ ബാലാജിയെ പുറത്താക്കിയതെന്ന് മനീഷ് തിവാരി പറഞ്ഞു. ഒരു മന്ത്രിയെ പുറത്താക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്ന് ഉപദേശിക്കാന്‍ ഒരു അഭിഭാഷകനുമാവില്ല. കുറ്റം തെളിയുന്നത് വരെ സെന്തില്‍ ബാലാജി നിരപരാധിയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഭരണഘടനയുടെ 164ാം ആര്‍ട്ടിക്കിള്‍ പ്രകാരം മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.