ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്‍ രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നാണക്കേടാണ്. സംഭവത്തില്‍ നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ആസിഫയുടെ കൊലപാതകത്തില്‍ ദിവസങ്ങള്‍ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. സ്ത്രീസുരക്ഷ ഉറപ്പു വരുത്തുമെന്നായിരുന്നു പരോക്ഷമായി സംഭവങ്ങളെ പരാമര്‍ശിച്ചുള്ള പ്രതികരണം. അതിനുശേഷമാണ് പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തുന്നത്.