രാജ്യം വിടാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം സെലന്‍സ്‌കി നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അവസാനഘട്ടം വരെ യുക്രൈനിലെ കീവില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് മാറ്റണമെന്നും യുക്രൈന്‍ ആവശ്യം ഉന്നയിച്ചു. ഇസ്‌റായലിലേക്ക് മാറ്റണമെന്നാണ് അവരുടെ അവശ്യം. ബെലാറസ് റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണെന്ന് പറഞ്ഞാണ് യുക്രൈന്‍ പുതിയ ആവശ്യം ഉന്നയിച്ചത്. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ വച്ച് സെലന്‍സ്‌കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.
- 3 years ago
Test User