ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തിലായി.
കഠ്‌വയില്‍ ഉന്നാവോയിലും പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായ പ്രക്ഷോഭം നടന്നിരുന്നു. പ്രക്ഷോപത്തിലും ബാലപീഡകര്‍ക്ക് എതിരെ വധശിക്ഷയടക്കം ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് മുഖ്യമായി ഉയര്‍ന്നത്. 12 വയസില്‍ താഴെ പ്രായമുളള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് വിവിധ നിയമവൃത്തങ്ങളും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അതിവേഗ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതായാണ് വിവരം.