X

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.പ്രസിഡന്റ് ഇത് സംബഡിച്ച് ഉത്തരവിറക്കി.കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ഇത് സംബഡിച്ച് ഉത്തരവിറക്കിയത്.ഈ മാസം ഒന്നു മുതലാണ് ശ്രീലങ്കയില്‍ അടിയന്തരസ്ഥ പ്രഖ്യാപിച്ചിരുന്നത്.

വാറന്റില്ലാതെ അറസ്റ്റിനും സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിയന്ത്രിക്കാനും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിനും പട്ടാളത്തിനും അനുമതിയുണ്ടായിരുന്നു.കനത്ത സമര്‍ദത്തെ തുടര്‍ന്നാണ് അടിയന്തരവസ്ഥ പിന്‍വലിച്ചത് എന്നാണ് ലോകത്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം വിഫലമായി. 41 എം.പിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു. 41 എംപിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ ഭരണ മുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ അംഗ സംഖ്യ 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.

ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സര്‍ക്കാറിനെ നിയമിക്കാന്‍ പ്രസിഡന്റ് നിര്‍ബന്ധിതനാവേണ്ടി വരും. ഇടക്കാല സര്‍ക്കാറില്‍ പ്രതിപക്ഷ പ്രതിനിധികളും ഉണ്ടാകും. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോട്ടോബയ രാജപക്സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി.

പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതില്‍ ഗോട്ടോബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയും ഉള്‍പ്പെടുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയ നീതിന്യായ വകുപ്പ് മന്ത്രി അലി സബ്രി 24 മണിക്കൂര്‍ തികയും മുന്‍പെ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു.

Test User: