X

ലോക്‌സഭ ഹാജര്‍; മുസ്ലിംലീഗ് എം.പിമാര്‍ ഒന്നാം സ്ഥാനത്ത്‌

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എം.പിമാര്‍ ലോക്‌സഭയിലെ ഹാജര്‍ നിലയില്‍ ഒന്നാം സ്ഥാനത്ത്. പാര്‍ട്ടി അടിസ്ഥാനത്തില്‍, ലീഗിലെ അംഗങ്ങള്‍ക്ക് സഭയില്‍ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തില്‍നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടില്‍ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാര്‍. ഡാറ്റാ വെബ്‌സൈറ്റായ ഫാക്ട്‌ലി ഡോട് ഇന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 90 ശതമാനത്തിലേറെ ഹാജര്‍ നേടിയ മൂന്നു പാര്‍ട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്. പത്ത് എംപിമാരുള്ള ബഹുജന്‍ സമാജ്വാദി പാര്‍ട്ടി(ബിഎസ്പി), 16 എംപിമാരുള്ള ജനതാദള്‍ യുണൈറ്റഡ് എന്നിവയാണ് മൂന്ന് എം.പിമാരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് പിറകിലുള്ളത്. ഒന്നാം സ്ഥാനത്ത് ലീഗ് തന്നെ.

സിപിഎം 33%, എന്‍സിപി 20%, കോണ്‍ഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാര്‍ട്ടിയില്‍ എട്ടു ശതമാനം പേര്‍ക്കു മാത്രമാണ് 90 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളത്. സഭയില്‍ കോണ്‍ഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എന്‍സിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019 മുതല്‍ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവസമാണ് ലോക്‌സഭ സമ്മേളിച്ചത്. 93 അംഗങ്ങള്‍ക്ക് 50 ശതമാനത്തില്‍ താഴെയാണ് ഹാജര്‍.

Test User: