ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡല്‍ഹി പൊലീസിന്റെ കണ്ടെത്തലില്‍ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡല്‍ഹി പൊലീസ് നേരത്തെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസിന്റെ അന്വേഷണം. വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കിയിരുന്നു. കേരളാ ഇന്റലിജിന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.
ഇവര്‍ ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ മൂന്നുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഇവര്‍ ചെറു സംഘങ്ങളായി ഐഎസ് മൊഡ്യൂളുകള്‍ രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.
ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.