മുത്തലാഖ് റദ്ദാക്കി നിയമം കൊണ്ടുവന്നതും കശ്മീരിന്‍രെ പ്രത്യേകപദവി റദ്ദാക്കിയതും തന്റെ സര്‍ക്കാരിന്‍രെ നേട്ടമെന്ന് അവകാശപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു തന്റെ കന്നി പാര്‍ലമെന്റ് പ്രസംഗം നടത്തി. ബജറ്റിന് മുന്നോടിയായുള്ള പതിവ് പ്രസംഗമാണിത്. രാജ്യത്തെ വികസനരംഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കും അതിര്‍ത്തികളിലും വികസനം നടക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. രാജ്യത്തിന്‍രെ വിദേശകയറ്റുമതി പ്രതിരോധസാമഗ്രികളുടെ കാര്യത്തില്‍ ആറിരട്ടിയായി. യുവാക്കള്‍ കൂടുതലായി സംരംഭകരംഗത്തേക്ക് വന്നു. പിന്നാക്ക പട്ടികവിഭാഗക്കാരെ മുന്നിലേക്ക് കൊണ്ടുവന്നു. അയോധ്യ ധാമും പുതിയ പാര്‍ലമെന്റും നിര്‍മിച്ചത് നേട്ടമാണ്. ബേട്ടി പഠാവോ ബേട്ടി ബച്ചാവേ പ്രസ്ഥാനത്തെതുടര്‍ന്ന് സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വര്‍ധിച്ചു. അഴിമതിക്കെതിരായി പോരാട്ടം ശക്തമാക്കി… തുടങ്ങിയവയാണ് രാഷ്ട്രപതി നേട്ടങ്ങളായി അവതരിപ്പിച്ചത്. നാളെയാണ ്‌പൊതുബജറ്റ്. ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഇന്ത്യയുടെ ബജറ്റിനെ കാത്തിരിക്കുകയാണെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പറയുകയുണ്ടായി.