കൊല്‍ക്കത്ത: ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെ കൊടുംക്രൂരത. മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താന്ദലയിലാണ് സംഭവം. ബിജെപി നേതാവ് പലാഷ് കുമാര്‍ ബിശ്വാസാണ് ഗര്‍ഭിണിയായ മായാറാണി സാന്ദ്രയെ അതിക്രൂരമായി മര്‍ദിച്ചത്. ഉച്ചഭാഷിണിയിലൂടെ ഭക്തിഗാനം വെച്ചതില്‍ പരാതിപ്പെട്ടതാണ് ആക്രമണത്തിനു കാരണമായത്. പരീക്ഷാകാലമായതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാതെ വന്നതോടെയാണ് സ്ത്രീ പരാതിപ്പെട്ടത്. എന്നാല്‍ പലാഷ് കുമാര്‍ ബിശ്വാസും ഇയാളുടെ ഗുണ്ടകളും ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിവയറ്റിന് ചവിട്ടി യുവതിയെ തള്ളിയിട്ടു. തടയാനെത്തിയ യുവതിയുടെ ബന്ധുവിനെയും ബിജെപി നേതാവും സംഘവും മര്‍ദിച്ചു. ഗുരുതര പരിക്കേറ്റ ഗര്‍ഭിണിയെയും ബന്ധുവിനെയും നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പലാഷ് കുമാര്‍ ബിശ്വാസും മറ്റൊരാളും അറസ്റ്റിലായി.
ഗര്‍ഭിണിക്ക് ബിജെപി നേതാവിന്റെ ക്രൂര മര്‍ദനം; ഗര്‍ഭസ്ഥ ശിശു മരിച്ചു
Tags: BJP