ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. കണ്ണൂര്‍ ചക്കരക്കല്ലില്‍ ഗര്‍ഭിണിയായ വലിയന്നൂര്‍ സ്വദേശിനി വിജിന (26)നെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് കെ സി അരുണിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചത്.
ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതില്‍ 10 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതിയുടെതാണ് വിധി. ജൂലൈ 3നാണ് കേസിനാസ്പദമായ സംഭവം.