ലിസ്ബണ്‍: വിനോദ സഞ്ചാരിയായ ഇന്ത്യന്‍ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗീസ് ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു.
നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെത്തുടര്‍ന്ന് സാന്താ മരിയ ആശുപത്രിയില്‍ നിന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
യുവതിയുടെ മരണത്തിനു പിന്നാലെ, ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര പ്രസവ സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള മാര്‍ത്താ ടെമിഡോയുടെ നടപടി കനത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി.