X
    Categories: gulfNews

മഴക്കു വേണ്ടി പ്രാര്‍ഥന നടത്തുക; ജനങ്ങളോട് യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയില്‍ മഴക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ജനങ്ങളോട് ആഹ്വാനം. രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ജനങ്ങളോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്. ഡിസംബര്‍ 18 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പായി പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശം.

മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖാ എന്നാണ് പറയുന്നത്. ജുമുഅ പ്രാര്‍ത്ഥനക്ക് 10 മിനിറ്റ് മുമ്പാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തേണ്ടത്.

അതേ സമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിന് പുനരാരംഭിച്ചു. 30 ശതമാനം മാത്രം ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രാര്‍ത്ഥന നടക്കുന്നത്.

 

web desk 1: