കർണാടക ഡിജിപിയായിരുന്ന പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനാണ് ആദ്യം മുതൽ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിക്കും. അതേസമയം പ്രവീൺ സൂദിന്റെ നിയമനത്തിൽ കർണാടക കോൺഗ്രസ് പ്രതിഷേധം അറിയിച്ചു.. പ്രവീൺ സൂദ് മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്നും അന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.