കോഴിക്കോട് : പ്രവാസി ലീഗ് ഇരുപതാം വാർഷിക ഉൽഘാടനം ജൂലായ് ആദ്യത്തിൽ കൊല്ലത്തു വച്ച് നടത്തുവാനും പാണക്കാട് സയ്യിദ് മുഹമ്മതലി ശിഹാബ് തങ്ങളുടെ ചരമദിനമായ ആഗസ്ത് ഒന്ന് സേവനദിനമായി ആചരിക്കുവാനും പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.ജൂൺ 30 നകം സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജില്ലാ പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിക്കുവാനും നിശ്ചയിച്ചു.
അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് പ്രവാസി ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും വിശദീകരിക്കുന്നതിന് മറുനാടൻ പ്രവാസി മലയാളി സംഗമങ്ങൾ സംഘടിപിക്കാനും യോഗം തീരുമാനിച്ചു.
വിവിധ പ്രവാസി വിഷയങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ വിവിധ സമര പരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു . യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു ദേശീയ സെക്രട്ടറി എം.എസ് അലവി ഉൽഘാടനം ചെയ്തുസംസ്ഥാന സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കാപ്പിൽ മുഹമ്മത് പാഷ കെ.സി. അഹമ്മത്, പി.എം.കെ കാഞ്ഞിയുർ, ഉമയനല്ലൂർ ശിഹാബുദീൻ, കെ.വി.മുസ്തഫ, എൻ പി.ഷംസുദീൻ . കെ കെ.അലി, ജില്ലാ ഭാരവാഹികളായ എ.പി.ഉമ്മർ , അഹമ്മത് കുറ്റിക്കാട്ടൂർ ,ടി.എച്ച് കുഞ്ഞാലി ഹാജി, കെ എം .മുഹമ്മത് ഹനീഫ, സി.കെ. അഷ്റഫലി, മുഹ്സിൻ എംബ്രൈറ്റ് സി കെ ബീരാൻ ,ടി എസ് ഷാജി, ബഷീർ എമ്പ്രയിൽ, ഖാദർ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്മാൻ കണ്ണൂർ, മുഹമ്മത് സാക്കിർ , സി.മുഹമ്മതലി ടി.സി.അബ്ദുന്നാസർ, അബദുസലാം വക്കാ ലൂർ പോക്കർ ഹാജി കരാളത്ത്, മജീദ് ഹാജി വടകര, ഹാഷിം കോയ തങ്ങൾ , അബ്ദുള്ള മാതേരി, എ.എം എസ് അലവി, കെ.ടി.കുഞ്ഞഹമ്മത്, ബീരാൻ ആക്കോട്, ഒ കെ അലിയാർ, എന്നിവർ സംബന്ധിച്ചു