X

പ്രവാസി ലീഗ് ഇരുപതാം വാർഷികം : മറുനാടൻ മലയാളി കോൺക്ലേവ് ഡിസംബർ 2 ന് ചെന്നൈയിൽ

ചെന്നൈ: പ്രവാസി ലീഗ് മറുനാടൻ മലയാളി കോൺക്ലേവ് ചെന്നെയിൽ വച്ചു നടത്തുവാൻ പ്രവാസി ലീഗ് ,തമിഴനാട് എ.ഐ കെ.എം. സി.സി സംസ്ഥാന നേതാക്കളുടെ സംയുക്ത ചർച്ചാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തിന് പുറത്ത് ജീവിത മാർഗ്ഗം തേടിപ്പോയ മലയാളി പ്രവാസികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്ല്യങ്ങൾ, അവസരങ്ങൾ , പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് അവബോധം നടത്തുന്നതിനും പ്രവാസി ലീഗിനെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രവാസി ലീഗ് 20-ാം വാർഷിക ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്.

ചെന്നൈ, ബാംഗ്ലൂർ, മുംമ്പെ എന്നിവിടങ്ങളിലെ കെ.എംസി.സി സംസ്ഥാന കമ്മറ്റികളുടെ സഹകരണ ത്തോടെയാണ് പ്രധാനമായും പ്രവാസി ലീഗ് കേരള ഘടകം പരിപാടികൾ സംഘടിപ്പിക്കുവാൻ നിശ്ചയിട്ടുള്ളത്. പരിപാടിയുടെ തുടക്കം ഡിസംബർ രണ്ടിന് ചെന്നൈ ഒ.എം ആറിൽ വച്ച് നടക്കും മുസ്ലിം ലീഗ്,പ്രവാസി ലീഗ്, കെ.എംസി.സി. ദേശീയ സംസ്ഥാന നേതാക്കൾക്ക് പുറമെ നോർക്കാ, പ്രവാസി ക്ഷേമനിധി പ്രതിനിധികൾ പങ്കെടുക്കും

ചർച്ചാ യോഗത്തിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു.ഐ കെ എം.സി ദേശീയ ജനറൽ സെക്രട്ടറി ഷംസുദീൻ, തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കുഞ്ഞിമോൻ ഹാജി, വർക്കിംഗ് സെക്രട്ടറി റഹീം ചാച്ചാൽ, എ.ഐ കെ.എംസി.സി വൈസ് പ്രസിഡണ്ട് പ്രസിഡണ്ട് യൂനുസ് അലി , പി.കുഞ്ഞോൻ ,പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കാപ്പിൽ മുഹമ്മത് പാഷ,കെ.സി അഹമ്മത്, പി.എം.കെ. കാഞ്ഞിയൂർ, കെ.വി.മുസ്തഫ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. കോ-ഓർഡിനേറ്ററായി അഷ്റഫ് പടിഞ്ഞാറെക്കരയെ നിയോഗിച്ചു.

webdesk14: