ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാം. നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്കും ഇളവ് വരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിതശാഖകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
അതേസമയം വിദേശികളല്ലാത്തവര്‍ ഇനി പഴയ നോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിന്റെ മാതൃക റിസര്‍വ് ബാങ്ക് പുറത്തിറക്കും. സത്യവാങ്മൂലം വ്യാജമാണെന്ന് കണ്ടെത്തിയാല്‍ 50000 രൂപ പിഴ ചുമത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.