X
    Categories: News

ജനുവരി 8,9,10 തിയ്യതികളില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഭുവനേശ്വരില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

റസാഖ് ഒരുമനയൂര്‍

അബുദാബി: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8,9,10 തിയ്യതികളില്‍ ഭുവനേശ്വരില്‍ നടക്കും. പതിവുപോലെ ഇക്കുറിയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 17 തവണകളായി നടന്ന ആര്‍ഭാടപൂര്‍ണ്ണമായി പ്രവാസി ഭാരതീയ ദിവസ് ആചരണം കൊണ്ടോ സമ്മേളനം കൊണ്ടോ ഇന്നുവരെ പ്രവാസികള്‍ക്ക് യാതൊരു വിധ ഗുണവും ഉണ്ടായിട്ടില്ലെ ന്നിരിക്കെ ഇത്തവണയും ആര്‍ഭാടപൂര്‍വ്വം തന്നെ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

1915 ജനുവരി 9ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ അനുസ്മരണമായിട്ടാണ് ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നതും സമ്മേളനം സംഘടിപ്പി ക്കുന്നതും. 2003ലാണ് ആദ്യമായി പ്രവാസി ദിവസ് സമ്മേളനം നടന്നത്. 2003ല്‍ ന്യൂഡല്‍ഹിയിലാണ് പ്ര ഥമ പ്രവാസി സമ്മേളനം നടന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നു. 2013ല്‍ കൊച്ചിയിലായിരുന്നു സമ്മേളനം. 2015വരെ ഓരോ വര്‍ഷവും സമ്മേളനം സംഘടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് രണ്ടു വര്‍ഷത്തിലൊരിക്കലാക്കി ചുരുക്കുകയായിരുന്നു. അതേസമയം ലക്ഷങ്ങള്‍ പൊടിച്ചുള്ള ഇത്തരം സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതെ പ്രവാസി സമ്മേളനങ്ങള്‍ ഉന്നതരുടെ മാമാങ്കമായി തുടരുകയാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, അതാത് സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രസഹമന്ത്രിമാര്‍ എന്നിവരൊക്കെ ഓരോ സമ്മേളനങ്ങളിലും തങ്ങളുടെ സാന്നിധ്യംകൊണ്ട് പ്രവാസി സമ്മേളനം സമ്പുഷ്ടമാക്കുക പതിവാണ്. എന്നാല്‍ സാധാരണക്കാരായ പ്രവാസികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക യോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. വിദേശരാജ്യങ്ങ ളില്‍ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടി നടത്തുന്ന സമ്മേളനങ്ങളില്‍ ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരും താഴെകിടയിലുള്ളവരുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് വിവിധ സംഘടനകള്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പ്രവാസത്തോളം പഴക്കമുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നതില്‍ സംശയമില്ല. അമിതമായ വിമാന ടിക്കറ്റ് നിരക്ക്, വോട്ടവകാശം, പുനരധിവാസം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറുകള്‍ തുടരുന്ന നിസ്സംഗത വെടിഞ്ഞു ആയുഷ്‌കാലം മുഴുവന്‍ പ്രവാസലോകത്ത് കഴിയുന്നവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നതാണ് പ്രധാന ആവശ്യം.

webdesk17: