X

മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വ രോഗമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കോഴിക്കോട് മുന്‍ ജില്ലാകളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വരോഗമെന്ന് സ്ഥിരീകരണം. ഇപ്പോള്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. ആസ്പത്രിയില്‍ കിടക്കുന്ന തന്റെ ചിത്രം സഹിതമാണ് പ്രശാന്തിന്റെ പോസ്റ്റ്.

അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ് പ്രശാന്തിന്. നേരത്തേ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഒരുപാട് പരിശോധനകള്‍ ഇനിയും നടത്തേണ്ടതുണ്ടെന്ന് തനിക്കെന്നും പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. കേള്‍വിയെ ബാധിക്കുന്ന അസുഖമാണ് അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ്.

കോഴിക്കോട് കളക്ടറായിരിക്കെ പ്രശാന്ത് നടപ്പിലാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ ജനകീയനാവുന്നത്. അവിടെ നിന്നാണ് ‘കളക്ടര്‍ ബ്രോ’ എന്ന വിളിപ്പേരിലേക്കുള്ള മാറ്റം. കുറച്ചുനാള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രശാന്ത് മുന്നിലുണ്ടായിരുന്നു.

ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു തിരിച്ചറിയാന്‍ സാധിച്ചെന്നും മകളെടുത്ത ആസ്പത്രിക്കിടക്കയിലെ ചിത്രത്തോടൊപ്പം പ്രശാന്ത് കുറിച്ചു.

chandrika: