X
    Categories: indiaNews

ആദ്യം പ്രധാനമന്ത്രിയും മന്ത്രിമാരും വാക്‌സിന്‍ എടുക്കട്ടെ; അതിന് ശേഷം മതി ജനങ്ങള്‍ക്ക്: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി മനസിലാക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രിയും മന്ത്രിമാരും വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷം ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അനുമതി നല്‍കിയ കോവിഡ് വാക്‌സിനുകള്‍ 110 ശതമാനവും സുരക്ഷിതമാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി സോമാനി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തിയിട്ടില്ല. ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും പരീക്ഷിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്കണ്‍ട്രോളര്‍ പറയുന്നു. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്പനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയശേഷം മാത്രം ഇത് ആളുകള്‍ക്ക് നല്‍കിയാല്‍ മതി’-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: