X

ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ളയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിക്കു ജീവപര്യന്തവും ലക്ഷം രൂപ പിഴയും. തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീവിഹാര്‍ വീട്ടില്‍ സുചിത്ര പിള്ളയെ (42) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്കാണ് (35) ശിക്ഷ.

വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2020ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാര്‍ നേരത്തെ പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ സംഗീതാധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധുകൂടിയായ സുചിത്ര.

പ്രതിക്കെതിരെ എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായി കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് വിധിയില്‍ പറഞ്ഞു.

webdesk14: