X

കോണ്‍ഗ്രസിന് തുണയാവാന്‍ പ്രശാന്ത് കിഷോറിന്റെ സഹായി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ വീണ്ടും ശക്തമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നിയമിച്ചതായാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ മുന്‍ അസോസിയേറ്റ് സുനില്‍ കനുഗോലുവാണ് വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഉപദേശകനായി എത്തുന്നത്. പ്രശാന്ത് കിഷോറിനൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഐ.പി.എസിയില്‍ പ്രവര്‍ത്തിച്ചയാളാണ് സുനില്‍ കനുഗോലു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കനുഗോലുവിന് ചുമതല നല്‍കിയ കാര്യം പാര്‍ട്ടി വെളിപ്പെടുത്തിയത്.

2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹം മേല്‍നോട്ടം വഹിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കിഷോറിന്റെ അസോസിയേറ്റ് എന്ന നിലയില്‍ കനുഗോലു മുമ്പ് ബി.ജെ.പി, ഡി.എം.കെ, എ. ഐ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Test User: