ഡല്‍ഹി: ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഇപ്പോള്‍ ബി.ജെ.പിയെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഇറങ്ങിയാല്‍ ഉടനെ അവരെ പിടിച്ച് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
” തൊഴിലില്ലാത്ത യുവാക്കള്‍ ഇപ്പോള്‍ പുറത്തുവന്ന് ജോലി ചോദിക്കാന്‍ ഭയപ്പെടുകയാണ്. കേരളത്തില്‍ ബി.ജെ.പി അവര്‍ക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റാണ് കൊടുക്കുന്നത്,” ഭൂഷണ്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സി. മണിക്കുട്ടന്‍ പിന്മാറിയതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു.
‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയത്.