X
    Categories: indiaNews

രാഹുലിനെയും പ്രിയങ്കയെയും തെരുവില്‍ കാണുമ്പോള്‍ സന്തോഷം: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇരുവരെയും തെരുവില്‍ കാണുന്നത് സന്തോഷകരമായ കാര്യമാണ് എന്ന് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

‘ ഹത്രാസിലേക്ക് പോയി ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുലിനെയും പ്രിയങ്കയെയും തെരുവില്‍ കാണുമ്പോള്‍ സന്തോഷം. പൊലീസിന് അവരെ തടയേണ്ടതും തിരിച്ചയക്കേണ്ടതുമായ യാതൊരു കാര്യവുമുണ്ടായിന്നില്ല. 1977ല്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ ബെല്‍ചി നിമിഷമായി ഇതു മാറട്ടെ’ – അദ്ദേഹം കുറിച്ചു.

അധികാരത്തില്‍ നിന്ന് പുറത്തായ വേളയില്‍ ഇന്ദിരാഗാന്ധി ബിഹാറിലെ ബെല്‍ചി ഗ്രാമത്തില്‍ ദളിതരെ സന്ദര്‍ശിച്ചത് ഉദ്ധരിച്ചാണ് ഭൂഷണിന്റെ ട്വീറ്റ്. ബെല്‍ചിയിലെ സന്ദര്‍ശനം പിന്നീട് കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്താന്‍ സഹായിച്ചിരുന്നു.

ഹത്രാസിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹി-യുപി ഹൈവേയില്‍ നിന്നാണ് രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഹത്രാസില്‍ 144 പാസാക്കിയിട്ടുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഗ്രാമത്തെ കണ്ടയ്‌മെന്റ് സോണാക്കി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Test User: