X

എ.ഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രസാഡിയോ കമ്പനി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കോഴിക്കോട്: ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രസാഡിയോ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് മലാപ്പറമ്പിലെ പ്രസാദ് കമ്പനിയുടെ ഓഫീസിനു മുന്നില്‍ ഉപരോധിച്ചു.

കമ്പനിയുടെ കഴിഞ്ഞ നാലു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവും തമ്മിലുള്ള ബന്ധവും ജുഡീഷ്യന്‍ അന്വേഷ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

രണ്ടുമണിക്കൂര്‍ ഓഫീസിന്റെ മുന്നില്‍ ഉപരോധിച്ച മുസ്ലിം പ്രവര്‍ത്തകരെ പ്രിസാഡിയോ കമ്പനിയുടെ പരാതിയെ തുടര്‍ന്ന് എസ് ഐ കൈലാസനാഥിന്റെ നേതൃത്വത്തില്‍ നടക്കാവ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, ജില്ലാ സെക്രട്ടറി ഷെഫീക്ക് അരക്കിണര്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ റിഷാദ് പുതിയങ്ങാടി, നിസാര്‍ തോപ്പയില്‍, ഫസല്‍ കൊമേരി, ഷൗക്കത്ത് വിരിപ്പില്‍, കോയമോന്‍ പുതിയപാലം, മുസ്തഫ കോട്ടാ പറമ്പ് എന്നെ നേതാക്കളും ഉപരോധത്തിന് നേതൃത്വം വഹിച്ചു.

webdesk11: