X

അത്ഭുത ബാലന്‍ പ്രണവ് ധന്‍വാഡെ അറസ്റ്റില്‍

ഒരൊറ്റ ഇന്നിങ്‌സില്‍ ആയിരം റണ്‍സ് നേടി അത്ഭുതമായി മാറിയ മുംബൈ ബാലന്‍ പ്രണവ് ധന്‍വാഡെ അറസ്റ്റില്‍. ക്രിക്കറ്റ് ഗ്രൗണ്ട് ഹെലിപാഡാക്കി മാറ്റുന്നതിനെതിരെ സമരം ചെയ്തതിനാണ് പ്രണവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെ ലോക റെക്കോര്‍ഡിന്റെ മധുരത്തില്‍ 2016 തുടങ്ങിയ പ്രണവിന് വര്‍ഷാവസാനം കൈപ്പേറിയതായി.

ഈ വര്‍ഷം ജനുവരിയില്‍ കല്യാണ്‍ ആര്യ ഗുരുകുല്‍ സ്‌കൂളിനെതിരായ മത്സരത്തിലാണ് 1009 റണ്‍സ് നേടി പ്രണവ് അത്ഭുതമായത്. 323 പന്തില്‍ നിന്ന് 124 ബൗണ്ടറികളും 59 സിക്‌സറുകളുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്.

chandrika: