അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ പ്രളയത്തില്‍ മലിനമായ ഹിന്ദു ക്ഷേത്രങ്ങളും മുസ്‌ലിം ആരാധാനാലയങ്ങളും ശുചിയാക്കിയ ജംഇയ്യത്ത് ഉലമ ഹിന്ദിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്തെ 22 ഹിന്ദു ആരാധനാലയങ്ങളും രണ്ട് മുസ്‌ലിം പള്ളികളുമാണ് സംഘടന ശുചീകരിച്ചത്. ഇന്ത്യയിലെ മതേതരത്വത്തിന്റെ മുഖമാണ് ജംഇയ്യത്ത് ഉലമായിലൂടെ കാണാന്‍ കഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങള്‍ക്കാണ് ഗുജറാത്ത് സാക്ഷിയായത്. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പലരുടെയും സമ്പാദ്യങ്ങളും ഇല്ലാതായി. പ്രളയത്തില്‍ മുങ്ങിയ ആരാധനാലയങ്ങള്‍ നാശത്തിന്റെ വക്കിലെത്തി. ഇവക്ക് സഹായവുമായി ജംഇയ്യത്ത് ഉലമാ പ്രവര്‍ത്തകര്‍ ഓടിയെത്തുകയായിരുന്നു. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്ന മന്‍ കി ബാത്ത് പരിപാടിയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആവേശം പകരുന്ന കാര്യമാണിത്. ശുചീകരണത്തിലും മറ്റുമുള്ള ഒത്തൊരുമയുടെ കാഴ്ചയാണ് ഇവിടെ കണ്ടത്. ലോകത്തിനു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.സംസ്‌കാരത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യ എന്നും തല ഉയര്‍ത്തിയാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ മലിനമായ ക്ഷേത്രങ്ങള്‍ ശുചിയാക്കി ജംഇയ്യത്ത് ഉലമ
Tags: muslim scholorstemple